Web Desk

ന്യൂഡൽഹി

June 08, 2020, 9:45 pm

ഡൽഹിയിൽ വീണ്ടും ഭൂചലനം

Janayugom Online

രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം. 2.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചനമാണ് ഡൽഹിയിൽ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പ്രകമ്പനമുണ്ടായത്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായുണ്ടായ ഭൂചനങ്ങളിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും 13 കിലോമീറ്റർ അകലെയായാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നു. 18 കിലോമീറ്റർ ആഴത്തിലാണ് പ്രഭവുമണ്ടായത്. പത്ത്
ദിവസത്തിനിടെയുണ്ടാകുന്ന ആറാമത്തെ ഭൂചലനമാണിത്. ഏപ്രിൽ മുതൽ വലുതും ചെറുതുമായ 16 ഭൂചനങ്ങൾ ഡല്‍ഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.

ENGLISH SUMMARY: earth­quake in delhi
You may also like this video