ഗുജറാത്തില്‍ ഭൂചലനം. കച്ച് ജില്ലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് സെന്റര്‍ പറഞ്ഞു. ഭൂചലനത്തില്‍ ജീവഹാനിയോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.43ഓടെയാണ് ഭൂചലനമുണ്ടായത്. കച്ച് ജില്ലയിലെ ഭച്ചാവുവിന് 19 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് 14.2 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം
ശനിയാഴ്ചയും ഉച്ചയ്ക്ക് 12.02ന് 1.6 തീവ്രതയിലുള്ള ഭൂചലനം മേഖലയിൽ അനുഭവപ്പെട്ടിരുന്നു. ഭച്ചാവുവിന് 21 കിലോമീറ്റർ വടക്ക്- വടക്കുകിഴക്കായാണ് ഭൂചലനമുണ്ടായത്.
ഗുജറാത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ വിലയിരുത്തൽ പ്രകാരം അതിതീവ്ര ഭൂകമ്പ സാധ്യതാ മേഖലയിലാണ് കച്ച് ജില്ല ഉൾപ്പെടുന്നത്.
English Summary: Earthquake in Gujarat
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.