Saturday
16 Nov 2019

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം

By: Web Desk | Thursday 26 September 2019 10:25 AM IST


ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയില്‍നിന്ന് 29.9 കിലോമീറ്റര്‍ അകലെയായി മലുകു പ്രവിശ്യയിലെ സേറം ദ്വീപിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.