ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

Web Desk
Posted on August 29, 2019, 4:20 pm

ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്‌ദോയില്‍ ശക്തമായ ഭൂചലനമുണ്ടായെന്ന് റിപ്പോര്‍ട്ട്. റിക്റ്റര്‍ സ്‌കെയിലില്‍ 6.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. അവോമോരിയുടെ കിഴക്കന്‍ തീരത്ത് പ്രദേശിക സമയം രാവിലെ 8:46നാണ് ഭൂചലനമുണ്ടായത്.
ഹൊക്കെയ്‌ദോയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലത്തിലാണ് പ്ഭവകേന്ദ്രം. ആള്‍ക്കും ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.