Web Desk

ടോക്കിയോ

February 14, 2021, 8:57 am

ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 7.1 രേഖപ്പെടുത്തി

Janayugom Online

ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 7.1 രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ടോകിയോ നഗരത്തിനും സമീപമായി വടക്കന്‍ തീരത്താണ് ഭൂചലനമുണ്ടായത്. അതേ സമയം സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതര്‍ അരിയിച്ചു. നഗരത്തില്‍ നിന്ന് 306 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. 

ENGLISH SUMMARY:earthquake in japan
You may also like this video