പാക് അധീന കശ്മീരിലുണ്ടായ ഭൂചനം; മരിച്ചവരുടെ എണ്ണം 30 ആയി; 370 പേര്‍ക്ക് പരിക്ക്

Web Desk
Posted on September 25, 2019, 11:55 am

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലുണ്ടായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഭൂചനത്തില്‍ മുന്നൂറ്റി എഴുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ദുരന്തനിവാരണസേന സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ചാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം പാകിസ്ഥാനിലുണ്ടായത്. പ്രഭവകേന്ദ്രം പാക് അധീന കശ്മീരിലെ മിര്‍പുര്‍ ആണ്.

സൈന്യമുള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഡല്‍ഹി, ജമ്മു കാഷ്മീര്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.