Web Desk

ചെ​ന്നൈ

December 23, 2021, 6:20 pm

ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ഭൂ​ച​ല​നം; നാശനഷ്ടങ്ങളില്ല

Janayugom Online

ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ലും ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബ​ല്ലാ​പു​ര​ത്തും ചെ​റു ഭൂ​ച​ല​നം രേഖപ്പെടുത്തി. വെ​ല്ലൂ​രി​ൽ റി​ക്ട​ർ​സ്കെ​യി​ലി​ൽ 3.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം 3.14 ന് ​ആ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. 10 കി.​മീ ആ​ഴ​ത്തി​ൽ തെ​ക്ക് – വ​ട​ക്ക് – പ​ടി​ഞ്ഞാ​റ് മേ​ഖ​ല​യാ​ണു പ്ര​ഭ​വ​സ്ഥാ​നം. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇതുവരെ റി​പ്പോ​ർ​ട്ട് ചെയ്തിട്ടില്ല.

ചി​ക്ക​ബ​ല്ലാ​പു​ര​ത്ത് 3.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 2:16 ആ​യി​രു​ന്നു ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ ചി​ക്ക​ബ​ല്ലാ​പു​ര​ത്ത് ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. രാ​വി​ലെ​യാ​യി​രു​ന്നു ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ളും. റി​ക്ട​ർ​സ്കെ​യി​ൽ 2.9 ഉം 3.0 ​രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റു​ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും സംഭവിച്ചില്ല.

eng­lish sum­ma­ry; Earth­quake in Tamil Nadu and Kar­nata­ka; No damage

you may also like this video;