തൃശൂര്‍ ജില്ലയിലെ മലയോരമേഖലകളില്‍ ഭൂചലനം

Web Desk

തൃശൂര്‍

Posted on February 08, 2019, 9:01 am

ജില്ലയിലെ വരന്തരപ്പിള്ളി, തൃക്കൂര്‍ പഞ്ചായത്തുകളിലെ മലയോരമേഖലകളായ പാലപ്പിള്ളി, കള്ളായി, ചമ്പലംകാട് എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.