September 29, 2022 Thursday

തുര്‍ക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം

Janayugom Webdesk
ഇസ്താൻബുൾ
October 30, 2020 9:06 pm

പടിഞ്ഞാറൻ തുര്‍ക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 7.0 മാഗ്നിറ്റ്യൂട്ട് ശക്തി രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ ഇരു രാജ്യങ്ങളിലെയും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയില്‍ നിന്ന് 16.5 കിലോ മീറ്റര്‍ അകലെ ഈജിയൻ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പടിഞ്ഞാറൻ ഇസ്മിൻ പ്രവിശ്യയിലെ ആറ് കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നതെന്നാണ് തുര്‍ക്കിയുടെ ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ മറ്റ് നഗരങ്ങളായ ബൊര്‍നോവ, ബെയ്റാക്സി, എന്നിവടങ്ങളിലെ കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായി.

ENGLISH SUMMARY: EARTHQUAKE IN TURKEY AND GREECE

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.