ഇ​റാ​ന്‍—​ഇ​റാ​ഖ് അതിര്‍ത്തിയില്‍ ഭൂചലനം

Web Desk
Posted on January 07, 2019, 3:04 pm

ഇ​റാ​ന്‍—​ഇ​റാ​ഖ് അതിര്‍ത്തിയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ചയുണ്ടായ ഭൂചലനത്തില്‍ 31 ഓളം പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെ​ര്‍​മ​ന്‍​ഷാ പ്ര​വി​ശ്യ​യി​ല്‍ ഭൂ​കമ്പ​മാ​പി​നി​യി​ല്‍ 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്.

അതേസമയം ഭൂചലത്തില്‍ ആ​ള​പാ​യ​മോ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉണ്ടായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് ക​ഴി​ഞ്ഞ ന​വം​ബ​റി​ലും കെ​ര്‍​മ​ന്‍​ഷാ​യി​ല്‍ ഭൂ​ച​ല​നം ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന് എ​ഴു​നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 2017ല്‍ ​കെ​ര്‍​മ​ന്‍​ഷാ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 600 പേ​രാ​ണ് മ​രി​ച്ച​ത്.