തമിഴ്നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്. ചെന്നൈയില്‍ നിന്നും 320 കിലോമീറ്റര്‍ മാറിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് 296 കിലോമീറ്റര്‍ മാറിയുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഉച്ചയ്ക്ക് 12.35ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചെന്നൈ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടയാറിലും തിരുവണ്ണിയൂരിലും കെട്ടിടങ്ങളിലെ ഫര്‍ണിച്ചറുകള്‍ കുലുങ്ങിയത് കണ്ടതായി താമസക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പറഞ്ഞു.
english summary;earthquake reported in the coast of Tamil Nadu
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.