21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 13, 2025
January 12, 2025
January 9, 2025
January 7, 2025
January 7, 2025

മഹാരാഷ്ട്രയില്‍ രണ്ട് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു

Janayugom Webdesk
മുംബൈ
December 4, 2024 10:46 am

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടു. ജില്ലയിലെ കോര്‍ച്ചി, അഹേരി, സിറോഞ്ച തുടങ്ങി പല സ്ഥലങ്ങളിലും ഇന്ന് രാവിലെ 7:27ന് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.

നേരിയ ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തെലങ്കാനയിലെ മുലുഗു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മുലുഗുവില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് സിറോഞ്ചയില്‍ ഭൂചലനം ഉണ്ടാകുന്നത്. ജീവഹാനിയോ സാമ്പത്തിക നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമമായ ഭണ്ഡാര ജില്ലയുടെ ചില ഭാഗങ്ങളിലും ഗോണ്ടിയയുടെ ചില പ്രദേശങ്ങളിലും ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടയുടന്‍ പ്രദേശവാസികള്‍ പരിഭ്രാന്തിരായി വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭൂചലനം അത്ര ശക്തമല്ലാത്തതിനാല്‍ നാശനഷ്ടമോ ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.