Friday
19 Jul 2019

വിമാനയാത്രകള്‍ക്ക് മികച്ച ആനുകൂല്യങ്ങളുമായി ഈസ് മൈ ട്രിപ്പ്, 500 രൂപ നിരക്ക്  മുതല്‍

By: Web Desk | Wednesday 19 June 2019 4:30 PM IST


കൊച്ചി: കേരളത്തിലേക്കുള്ള വിമാനയാത്രകള്‍ക്ക് മികച്ച യാത്രാ ആനുകൂല്യങ്ങളുമായി പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ വെബ് സൈറ്റ് ഈസ് മൈ ട്രിപ്. കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനയാത്രകള്‍ക്ക് 500 രൂപ, അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് 2000 രൂപ എന്നീ നിരക്കിലാണ് കിഴിവ് നല്‍കുക. ഈസ് മൈട്രിപ് ആപ്പുവഴിയോ വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യുമ്പോള്‍ ‘ഇഎംടി കേരള’ (എന്ന പ്രമോ കോഡ് ഉപയോഗിച്ച് ആനുകൂല്യം പ്രയോജനപ്പെടുത്താം.

സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടാനാണിതെന്ന് ഈസ് മൈ ട്രിപ് കോര്‍പ്പറേറ്റ് സെയില്‍സ് വൈസ് പ്രസിഡന്റ് റോളി സിന്‍ഹ ധര്‍ പറഞ്ഞു.
2019 ന്റെ ആദ്യ പാദത്തില്‍ കേരളത്തിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പോയ വര്‍ഷത്തേക്കാള്‍ 6.82 ശതമാനം വളര്‍ച്ച ഉണ്ടായി. വെള്ളപൊക്ക കെടുതിയില്‍ നിന്ന് സംസ്ഥാനം അതിവേഗം തിരിച്ചു വന്നതിന്റെയും വിനോദ സഞ്ചാര മേഖല കൂടുതല്‍ ശക്തിപ്പെട്ടതിന്റെയും വ്യക്തമായ സൂചന കൂടിയാണിത്. വരും ദിവസങ്ങളില്‍ വിനോദ സഞ്ചാരികളുടെയും, ബിസിനസ്സ് യാത്രികരുടെയും വരവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ ഈസ് മൈ ട്രിപ് ലക്ഷ്യമിടുന്നുണ്ട്.

സംസ്ഥാനത്തെ ടൂറിസ്റ്റ്, പൈതൃക കേന്ദ്രങ്ങള്‍, മെഡിക്കല്‍, ആരോഗ്യ ടൂറിസം മേഖലകള്‍ എന്നിവയ്ക്ക് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും, പടിഞ്ഞാറന്‍ ഏഷ്യന്‍ വിപണിയിലും വലിയ സ്വാധീനമുണ്ട്. ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരം വര്‍ദ്ധിപ്പിക്കാനുള്ള നടപടിക്കും തുടക്കമിട്ട് കഴിഞ്ഞെന്ന് റോളി സിന്‍ഹ ധര്‍ പറഞ്ഞു.