Web Desk

പനാജി

January 03, 2021, 9:06 pm

ഐഎസ്എല്ലില്‍ ആദ്യ ജയം കുറിച്ച് ഈസ്റ്റ് ബംഗാള്‍

Janayugom Online

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം. ഒഡിഷ എഫ്സിയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഈസ്റ്റ് ബംഗാള്‍ വിജയം നേടിയത്. ഈസ്റ്റ് ബംഗാളിന്റെ സെല്‍ഫിലൂടെ ലഭിച്ച ഗോല്‍ മാത്രമാണ് ഒഡിഷ ലഭിച്ചത്. 12-ാം മിനിറ്റിൽ ആന്റണി പിൽകിങ്ടണും 39-ാം മിനിറ്റിൽ ജാക്വസ് മഗോമയും 88-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനായി ആദ്യ മത്സരം കളിക്കുന്ന ബ്രൈറ്റ് എനോബകാരേയുമാണ് ഗോളുകൾ നേടിയത്. 90 മിനുട്ടും കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ എത്തിയപ്പോഴാണ് ‍‍ഡാനി ഫോക്സിന്റെ ഓൺ ​ഗോളിലൂടെ ഒഡിഷയ്ക്ക് ആദ്യ ഗോള്‍ ലഭിക്കുന്നത്. 

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഈസ്റ്റം ബംഗാള്‍ മുന്നിലെത്തി. ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ വലതുഭാഗത്തു നിന്ന് രാജു ഗെയ്ക്‌വാദിന്റെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ താരങ്ങൾ വരുത്തിയ പിഴവിലൂടെയാണ് ലഭിച്ചത്. 39-ാം മിനിറ്റിൽ അസാധ്യമായ ഒരു ആംഗിളിൽ നിന്നാണ് മഗോമ സ്‌കോർ ചെയ്തത്. പിന്നീട് പന്ത് ലഭിച്ച മഗോമ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തില്‍ ഒഡിഷ ഡിഫൻഡർമാരെ മറികടന്ന് ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മികച്ച പാസുകളുമായി കളിച്ച ഈസ്റ്റ് ബംഗാള്‍ വിജയത്തിനരികെ എത്തുകയായിരുന്നു. ഈസ്റ്റ് ബം​ഗാളും സീസണിലെ ആദ്യ വിജയം കുറിച്ചതോടെ എട്ട് മത്സരം കളിച്ചിട്ടും ഇതുവരെ വിജയിക്കാൻ സാധാക്കാത്ത ഏക ടീമായി ഒഡിഷ മാറി.

ENGLISH SUMMARY:east ben­gal win first isl match
You may also like this video