November 29, 2022 Tuesday

Related news

November 25, 2022
November 15, 2022
November 8, 2022
October 13, 2022
September 28, 2022
September 20, 2022
September 12, 2022
September 12, 2022
September 5, 2022
September 1, 2022

പല്ലിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

അജയകുമാർ കരിവെള്ളൂർ
സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് ജില്ലാ ആശുപത്രി, കണ്ണൂർ 
September 1, 2022 4:53 pm

മാറുന്ന ജീവിത ശൈലിയും, സംസ്കൃത പഞ്ചസാര ക്രമാതീതമായ അളവിലുള്ള മധുര പലഹാരങ്ങൾ, ബേക്കറി ഉല്പന്നങ്ങൾ , ശീതള പാനീയങ്ങർ , കോളകളും പല്ലുകളുടെയും വായയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, പല്ലുകളുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദന്താരോഗ്യത്തിന് സമീകൃത ആഹാരം കഴിക്കുന്നത് ശീലമാക്കണം. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ആണ് നല്ലത്. സമയ ക്രമം ഇല്ലാതെ എപ്പോൾ ഭക്ഷണം കിട്ടിയാലും ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം. ഭക്ഷണ ശേഷം ശരിയായ വായ നല്ലപോലെ കഴുകി വൃത്തിയാക്കണം’ ഭക്ഷണാവശിഷ്ടങ്ങളിൽ ബാക്ടീരിയ വളരെ പ്പെട്ടന്ന് പ്രതിപ്രവർത്തിച്ച് പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
പൊതുവായ ആരോഗ്യത്തിൽ പല്ലുകളുടെയും , വായയുടെയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് കാര്യം പലർക്കും വേണ്ടത്ര അറിവുള്ള കാര്യമില്ല. പല്ലുകളെയും , മോണയെയും ബാധിക്കുന്ന ഒരോ രോഗങ്ങളും മറ്റ് അവയവങ്ങളെ കൂടി ബാധിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യംപരിരക്ഷിക്കുന്നതിൽ ശരിയായ ദന്ത പരിപാലനവും , ദന്ത സംരക്ഷണവും വളരെ പ്രധാനമാണ്. ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണങ്ങളിൽ നാം കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രധാന പങ്കുണ്ട്.

ഇവ പരമാവധി ഒഴിവാക്കാം .…

എപ്പോൾ ഭക്ഷണം കിട്ടിയാലും ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക

എപ്പോൾ ഭക്ഷണം കഴിച്ചാലും ഭക്ഷണ ശേഷം വായ നല്ല പോലെ കഴുകി വൃത്തിയാക്കാൻ മറക്കരുത്

മധുര പലഹാരങ്ങൾ, ഒട്ടിപിടിക്കുന്ന ചോക്ലേറ്റ്, മിഠായികൾ ഉപയോഗം കുറയ്ക്കുക.

ശീതളപാനിയങ്ങൾ, കോളകൾ ഇവയുടെ ഉപയോഗം കുറയ്ക്കുക

പുകവലി, വെറ്റില മുറക്കും, മദ്യപാനവും ഒഴിവാക്കാം

ഫാസ്റ്റ് ഫുഡ് ഉപയോഗം കുറയ്ക്കാം .…

പല്ലുകളുടെ ആരോഗ്യത്തിന് പോഷക മൂല്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാം . ശരീരത്തിലെ ഏറ്റവും കട്ടിയിട്ടുള്ള പല്ലുകളുടെ പുറം പാളിയായ ‘ഇനാമല്‍’ എന്ന കവചത്തിന്റെ ആരോഗ്യത്തിനും , പല്ലുകള്‍ ആരോഗ്യത്തോടെ ജീവിതാവസാനം വരെ നിലനിർത്തുവാനും അനുവർത്തികേണ്ട ഭക്ഷണ ശീലങ്ങൾ ഏതൊക്കെയെന്ന് നോക്കാം. നമ്മുടെ ഭക്ഷണക്രമത്തിൽ ഇടയ്ക്ക് ആപ്പിൾ കഴിച്ചാൽ പല്ലുകളില്‍ ദന്തക്ഷയം ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ നല്ലതാണ്. പഴ വർഗ്ഗങ്ങൾ ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ആപ്പിള്‍ ദന്താരോഗ്യത്തിന് മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ ധാരാളം അടങ്ങിയ. ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, വെള്ളരിക്ക നെല്ലിക്ക , കാരറ്റ് , പേരക്ക , സപ്പോട്ട തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്താം. ഇവ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഒപ്പം ഫലവർഗ്ഗങ്ങളിലുള്ള വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും, മുരിങ്ങയില, ചീര, മലക്കറികൾ ഇവയെല്ലാം ദന്താരോഗ്യത്തിന് വളരെ നല്ലതാണ്. നേന്ത്രപഴത്തിൽ
വിറ്റാമിനുകള്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. അതിനാൽ പഴം കഴിക്കുന്നത് രോഗപ്രതിരോധശക്തി നേടാന്‍ മാത്രമല്ല പല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനും വളരെ നല്ലതാണ് . പഴത്തിൽ ധാരാളം fibers ഉള്ളതിനാൽ പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വര്‍ധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ചക്കയും ദന്താരോഗ്യത്തിന് മികച്ചതാണ് എന്നാണ് പുതിയ പഠനങ്ങളിൽ വിദഗ്ധര്‍ പറയുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ചീര„ മറ്റു പച്ചിലക്കറികള്‍ , കക്കിരിക്ക ‚എന്നിവ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ‘ഫോളിക് ആസിഡ്’ എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

നല്ല പല്ലുണ്ടാകാൻ  പാലും , പാലു ഉല്പന്നങ്ങളും ശീലമാക്കാം …

കാത്സ്യം , ഫോസ്ഫറസ് എന്നീ മൂലകങ്ങൾ പല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ് പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.

മത്സ്യം ഉൾപ്പെടുത്താം

കടൽ മത്സ്യങ്ങളിൽ നല്ല അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ മത്തി, അയല എന്നീ മത്സ്യങ്ങൾ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താം…

മുട്ട പല്ലുകളുടെ ആരോഗ്യത്തിന് നല്ലത് …

പല്ലുകളുടെ ആരോഗ്യത്തിന് പ്രധാന ധാതുക്കളായ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവ വളരെ അത്യാവശ്യമാണ്. ഇവയുടെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്

നമ്മുടെ കുടി വെള്ള ത്തിൽ നിശ്ചിത അളവിൽ ഫ്ളൂറൈഡ് അടങ്ങിയിരിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. അതിനാൽ ആരോഗ്യമുള്ള പല്ലുകൾക്ക് നല്ല കുടിവെള്ളത്തിന്റെ പ്രാധാന്യവും ഏറെയാണ്.

Eng­lish Summary:Eat these foods to keep your teeth healthy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.