June 28, 2022 Tuesday

Latest News

June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഭീമ കൊറേഗാവ് കേസ്; ആക്ടിവിസ്റ്റിൽ നിന്ന് കണ്ടെത്തിയ കത്ത് വ്യാജം: അജിത് പവാർ

By Janayugom Webdesk
January 24, 2020

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റിൽ നിന്ന് കണ്ടെത്തിയ കത്ത് വ്യാജമാണെന്ന് അജിത് പവാർ പൊലീസിനെ അറിയിച്ചു. ഡൽഹി ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് റോണ വിൽസനിൽ നിന്ന് കഴിഞ്ഞ വർഷം കണ്ടെടുത്ത കത്ത് വ്യാജമാണെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പൂനെ പൊലീസിനോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ ഗൂലോചന നടത്തിയെന്ന് ആരോപിച്ചുള്ള കത്തായിരുന്നു ആക്ടിവിസ്റ്റ് റോണ വിൽസനിൽ നിന്ന് കണ്ടെത്തിയത്.

ഭീമ കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട കേസുകൾ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് പവാർ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കത്തും മറ്റ് തെളിവുകളും അടങ്ങിയ ഇമെയിലിന്റെ ഉറവിടം 15 ദിവസത്തിനുള്ളിൽ കണ്ടെത്തണമെന്ന് പവാർ പൊലീസിനോട് പറഞ്ഞു. അല്ലാത്തപക്ഷം, കേസ് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റപത്രത്തിന്റെ ഭാഗമായവ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പുനരന്വേഷണം നടത്താൻ തയ്യാറാണെന്നും അറസ്റ്റു ചെയ്തതിന് രേഖകളും തെളിവുകളും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവലോകന യോഗം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മറ്റൊരു യോഗം ഉടൻ നടത്തുമെന്നും ദേശ്മുഖ് കൂട്ടിച്ചേർത്തു.

പൂനെ പൊലീസ് ജോയിന്റ് കമ്മിഷണർ, ഐപിഎസ് ഓഫീസർ രവീന്ദ്ര കടം, ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടിയായ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ശിവാജി പവാർ എന്നിവർ വ്യാഴാഴ്ചത്തെ യോഗത്തിൽ വിശദാംശങ്ങൾ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്, മഹാരാഷ്ട്ര ഡയറക്ടർ ജനറൽ സുബോദ് ജയ്‌സ്വാൾ, സംസ്ഥാന ഇന്റലിജൻസ് കമ്മിഷണർ രശ്മി ശുക്ല എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Eng­lish sum­ma­ry: Bheema Kore­gaon case; The let­ter found by the activist is fake: Ajit Pawar

YOU MAY ALSO LIKE THIS STORY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.