കോംഗോയില്‍ എബോളമൂലം അടിയന്തരാവസ്ഥ

Web Desk
Posted on July 18, 2019, 11:48 am

ഗോമ : ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോളമൂലം അടിയന്തരാവസ്ഥ. രാജ്യത്ത് വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. തുടര്‍ന്നാണ് രാജ്യത്ത് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആഫ്രിക്കയിലെ കൂടുതല്‍ മേഖലകളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. വൈറസ് വ്യാപനം തടയാന്‍ വിദേശ രാജ്യങ്ങള്‍ കോംഗോയെസഹായിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

രാജ്യത്ത് വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബംട്ടേംബോ മേഖലയില്‍ നിന്ന് ഗോമയിലേക്കെത്തിയ ഒരാള്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഗോമയില്‍ കണ്ടെത്തിയ വൈറസ് റുവാണ്ടന്‍ അതിര്‍ത്തിയിലെ ജനവാസ മേഖലയിലേക്ക് എത്തുമെന്നും ആശങ്കയുണ്ട്.