പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്. ഞായറാഴ്ചയാണ് പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തുകൊണ്ട് മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് റിപ്പോർട്ട് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണവുമായി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് വായ്പ അനുവദിച്ചതെന്ന് ടി ഒ സൂരജ് പറഞ്ഞിരുന്നു. ഇതിനെല്ലാം രേഖകളുണ്ടെന്നും സൂരജ് വ്യക്തമാക്കിയിരുന്നു. പാലാവരിട്ടം മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം അനുവദിക്കുന്ന സാഹചര്യം ഉണ്ടായതെന്നും താൻ മാത്രം എടുത്ത തീരുമാനമല്ല അതെന്നും ടി. ഒ. സൂരജ് മൊഴി നൽകിയിരുന്നു. കേസിൽ തന്നെ പ്രതി ചേർത്താൽ അതിൽ മന്ത്രികൂടി ഭാഗമാണ് എന്ന് സൂരജ് വ്യക്തമാക്കിയിരുന്നു.
അതേസമയം, പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് വിജിലൻസിന്റെ പക്ഷം. ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്തെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.