പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിൻറെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ഇബ്രാഹിം കുഞ്ഞിൻറെ ശാരീരിക-മാനസിക ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക മെഡിക്കൽ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇതിൻറെ അടിസ്ഥാനത്തിലാണ് അപേക്ഷയിൽ കോടതി തീരുമാനമെടുക്കുന്നത്.
അതേസമയം, ഇബ്രാഹിംകുഞ്ഞിനെ കസ്റ്റയിൽ വേണമെന്ന ഹർജിയും കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.
you may also like this video