29 March 2024, Friday

Related news

March 23, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 19, 2024
March 19, 2024
March 18, 2024

സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡം: സുപ്രീം കോടതിക്ക് അതൃപ്തി

സ്വന്തംലേഖകന്‍
ന്യൂഡല്‍ഹി
October 21, 2021 10:39 pm

നീറ്റ് ഓള്‍ ഇന്ത്യാ ക്വാട്ടയ്ക്കുള്ള അര്‍ഹതയ്ക്ക് സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗത്തിന് എട്ടു ലക്ഷം രൂപ വാര്‍ഷിക വരുമാനം നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, വിക്രം നാഥ്, ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ ഒബിസി വിഭാഗത്തിനും സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്കും എട്ടു ലക്ഷം രൂപ വാര്‍ഷിക വരുമാനം നിശ്ചയിച്ചതിന്റെ ഔചിത്യം കോടതി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോഴും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കോടതി ശക്തമായി വിമര്‍ശിച്ചു. ഇരു വിഭാഗങ്ങള്‍ക്കും ഓരേ മാനദണ്ഡം എന്ത് അടിസ്ഥാനത്തിലാണ് സ്വീകരിച്ചത്. ഒരു വിഭാഗത്തിന് സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമാണുള്ളത്. ഒബിസി വിഭാഗത്തിന് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

സാമ്പത്തിക പിന്നാക്കാവസ്ഥയുടെ വരുമാന പരിധി നിശ്ചയിക്കുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിന്റെ വാദമുഖം അംഗീകരിച്ച കോടതി പക്ഷെ ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ എന്തെല്ലാം കാരണങ്ങളാണ് പറയാനുള്ളതെന്നും ചോദിച്ചു. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യുമെന്നും വാദത്തിനിടെ ബെഞ്ച് മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് എത്രയും വേഗം സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് എഎസ്ജി കോടതിയെ അറിയിച്ചു. ഒക്ടോബര്‍ 28ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
eng­lish summary:Economic back­ward­ness cri­te­ria: Supreme Court dissatisfied
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.