രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് കേന്ദ്ര സര്‍ക്കാര്‍

Web Desk

ന്യൂഡൽഹി

Posted on July 29, 2020, 1:44 pm

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി വിഹിതം നല്‍ക്കാന്‍ പോലും പ്രതിസന്ധി നേരിടുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ഉദ്ധരിച്ച് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പാര്‍ലമെന്റ് പാനലിന് മുന്നില്‍ തുറന്ന് സമ്മതിച്ചു. വരും മാസങ്ങളില്‍ കേന്ദ്ര വിഹിതം നല്‍ക്കാൻ പോലും സാധികികില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്, മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ എന്നിവയിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർന്നു പോയെന്നാണ് കേന്ദ്ര ഭാക്ഷ്യം. നികുതി വിഹിതം പിരിച്ചെടുക്കാൻ കഴിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജി. എസ്. ടി വിഹിതം നൽകാൻ പ്രതിസന്ധിയുണ്ട്. ജി. എസ്. ടി നഷ്ട്ട പരിഹാരം തുകയടക്കം നൽകാൻ കഴിയുന്ന സ്ഥിതിയിൽ അല്ല കേന്ദ്ര സർക്കാർ ഉള്ളതെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പറഞ്ഞു.

ENGLISH SUMMARY: ECONOMIC CRISIS; CENTRE APPROVES

YOU MAY ALSO LIKE THIS VIDEO