കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വളർച്ചാനിരക്ക് നാല് ശതമാനമായി പരിമിതപ്പെടുമെന്ന് ഏഷ്യൻ വികസന ബാങ്കിന്റെ (എഡിബി) റിപ്പോർട്ട്. 2019ൽ വളർച്ചാനിരക്ക് അഞ്ച് ശതമാനമായി പരിമിതപ്പെട്ടിരുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയാണ് മറ്റ് മേഖലകളിലേയ്ക്ക് ബാധിച്ചത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ സാമ്പത്തിക വർഷവും വളർച്ചാനിരക്ക് കുറയാനുള്ള കാരണമെന്ന് എഡിബി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ മാത്രമല്ല ആഗോളതലത്തിലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ വ്യാപനം സൃഷ്ടിക്കുന്നത്. ഇത് ആഗോള വളർച്ചാനിരക്കിന് കനത്ത വെല്ലുവിളിയാകുമെന്ന് എഡിബി പ്രസിഡന്റ് പറഞ്ഞു. കൊറോണ വ്യാപനം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും സൃഷ്ടിക്കുന്നത്. കോർപ്പറേറ്റ്, ആദായ നികുതി വരുമാനത്തിലെ കുറവ് വളർച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വളർച്ചാനിരക്ക് 4.1 ശതമാനമായി കുറയും. ഏഷ്യാ പെസഫിക് മേഖലയിലെ വളർച്ചാനിരക്ക് 2.2 ശതമാനമായി കുറയുമെന്നും എഡിബി റിപ്പോർട്ട് പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.