September 26, 2022 Monday

Related news

September 24, 2022
September 20, 2022
September 17, 2022
September 5, 2022
August 24, 2022
August 3, 2022
July 26, 2022
July 11, 2022
April 13, 2022
March 31, 2022

സാമ്പത്തിക തകർച്ചയ്ക്കു കാരണം ദൈവമല്ല, കേന്ദ്ര സർക്കാരെന്ന് ബിനോയ് വിശ്വം എംപി

Janayugom Webdesk
ബംഗളുരു
June 28, 2021 9:36 pm

സാമ്പത്തിക തകർച്ചയ്ക്കു കാരണം ദൈവമല്ല കേന്ദ്ര സർക്കാരാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കർണാടകയിൽ ഏഴ് പാർട്ടികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിൽ ധനവകുപ്പ് മന്ത്രി നിർമ്മലാ സീതാരാമൻ സാമ്പത്തിക തകർച്ച ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ കഴിവുകേടിന് ദൈവത്തെ പഴിക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, കവിതകൃഷ്ണൻ (സിപിഐ‑എംഎൽ), പ്രകാശ് അംബേദ്കർ (ആർപിഐ) തുടങ്ങിയവരും സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷ് അധ്യക്ഷനായി.
സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ), ആർപിഐ, എസ്‌യുസിഐ(സി), ഫോർവേഡ് ബ്ലോക്ക്, സ്വരാജ്ഇന്ത്യ എന്നീ പാർട്ടികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. 

Eng­lish Sum­ma­ry : eco­nom­ic reces­sion is not caused by god but by cen­tral govt says binoy vish­wam mp

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.