Web Desk

തിരുവനന്തപുരം

November 03, 2020, 10:27 am

സംവരണേതര വിഭാഗങ്ങളിലെ സംവരണം: പിഎസ്‌സിയില്‍ പ്രാബല്യത്തിലേക്ക്

Janayugom Online

സംസ്ഥാനത്ത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലെ പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചു. ഇന്നലെ ചേർന്ന കമ്മിഷൻ യോഗമാണ് സർക്കാർ തീരുമാനം അംഗീകരിച്ചത്. സംവരണം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയ ഒക്ടോബർ 23 മുതൽ പ്രാബല്യത്തിലാക്കാനാണ് തീരുമാനം.

ഒക്ടോബർ ഇരുപത്തി മൂന്നിന് കാലാവധി അവസാനിക്കാത്ത വിഞ്ജാപനങ്ങളിലേക്ക് അർഹരായവർക്ക് അപേക്ഷിക്കാം. സംവരണ ആനുകൂല്യം ലഭിക്കാൻ ഉദ്യോഗാർഥികളുടെ ഓൺലൈൻ അപേക്ഷയിലും പ്രൊഫൈലിലും ആവശ്യമായ ഭേദഗതികൾ വരുത്തും. ഈ മാസം നാലിന് അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 14 വരെ നീട്ടി.

Eng­lish sum­ma­ry: Eco­nom­ic Reser­va­tion for front line sections

You may also like this video: