മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം . ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനമിറങ്ങി. പത്ത് ശതമാനം സംവരണമാണ് സർക്കാർ ജോലികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കകാർക്ക് ഏര്‍പ്പെടുത്തിയത്. സംവരണം നല്‍കികൊണ്ടുള്ള വിജ്ഞാപനമിറങ്ങിയതോടെ ഇനിയുള്ള എല്ലാ പിഎസ്സി നിയമനങ്ങൾക്കും ഇത് ബാധകമാണ്.
പൊതുവിഭാഗത്തിൽ നിന്നായിരിക്കും പത്ത് ശതമാനം സാമ്പത്തിക സംവരണം. അതുകൊണ്ടുതന്നെ മറ്റ് സംവരണ വിഭാഗങ്ങളെ ഇത് ബാധിക്കില്ല. ആനുകൂല്യം ലഭിക്കുക നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് . ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ് സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെഎസ്എസ്ആറിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
.
English summary: Economic reservation for frontline sections
You may also like this video: