March 31, 2023 Friday

Related news

March 20, 2023
March 4, 2023
November 16, 2022
November 6, 2021
February 12, 2021
January 28, 2021
November 5, 2020
October 20, 2020
October 15, 2020
September 24, 2020

ലൈഫ് മിഷന്‍ ഫയലുകള്‍ ആവശ്യപ്പെട്ട ഇഡി നടപടി; നിയമസഭാ സമിതി വിശദീകരണം തേടും

Janayugom Webdesk
തിരുവനന്തപുരം
November 5, 2020 10:21 pm

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ നടപടിയിൽ നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം തേടും. എൻഫോഴ്സ്മെന്റ് ഡയറക്ടർ പി രാധാകൃഷ്ണനെതിരെ ജെയിംസ് മാത്യൂ എംഎൽഎ, സ്പീക്കർ പി ശ്രീരാമകൃഷ്ണനു നൽകിയ അവകാശലംഘന നോട്ടീസാണ് പ്രിവിലേജ്, എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയത്.

സംസ്ഥാനത്ത് ഭൂമിയുള്ളതും ഇല്ലാത്തതുമായ ഭവനരഹിതർക്ക് ഭവനം ഉറപ്പാക്കുന്നതാണ് ലൈഫ് മിഷൻ പദ്ധതി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയ്ക്കെതിരെ ഉയർന്ന പരാതിയുടെ മറവിൽ, അക്കാര്യം പരിശോധിക്കുന്നതിനു പകരം സംസ്ഥാനത്തൊട്ടാകെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്ന രീതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടർ ഇടപെടൽ നടത്തിയത്.

നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികൾ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറുമെന്നാണ്. എന്നാൽ ഇത് പോലും പാലിക്കാൻ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. ഇത്തരത്തിൽ മുന്നോട്ടുപോവുന്നത് ശരിയല്ലെന്നും അത് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിൽ വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാൽ ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജെയിംസ് മാത്യു സ്പീക്കർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.