Web Desk

കൊച്ചി

March 02, 2021, 10:42 pm

കിഫ്ബിക്കെതിരെയും ഇഡി

Janayugom Online

കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി നോട്ടിസ് നൽകി.
കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികൾക്കും ചോദ്യംചെയ്യാൻ നോട്ടീസ് നൽകി. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. 

കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്ന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന് സർക്കാർ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി റിസർവ് ബാങ്കിനോട് ആരാഞ്ഞിരുന്നു. 

കിഫ്ബി മരണക്കെണിയാണെന്നും കിഫ്ബിയുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ നടപടി. ഞായറാഴ്ച തൃപ്പൂണിത്തുറയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിജയയാത്രയിൽ വച്ചായിരുന്നു നിർമ്മല സീതാരാമന്റെ ആരോപണം.
eng­lish summary;Ed against Kifby
you may also like this video;