Web Desk

ബംഗളുരു:

October 29, 2020, 7:05 pm

ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റ് ചെയ്തു

Janayugom Online

ലഹരിമരുന്ന് കേസില്‍ പണമിടപാട് നടത്തിയെന്ന് മുഖ്യപ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ആദ്യം കൊച്ചിയിലും പിന്നീട് ബംഗളുരുവിലും നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ഇന്ന്ആറുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ബംഗളുരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി ബിനീഷിനെ ഇ ഡി നാലുദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങി.

ലഹരിക്കടത്ത് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. തനിക്ക് ബംഗളുരുവില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് അനൂപ് ഇ ഡിക്ക് മുമ്പാകെ നേരത്തെ മൊഴി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ബിനീഷും സ്ഥിരീകരിച്ചിരുന്നു. വര്‍ഷങ്ങളായി തനിക്ക് പരിചയമുള്ള അനൂപിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനെത്തുടര്‍ന്ന് സുഹൃത്ത് എന്ന നിലയില്‍ സാമ്പത്തികമായി സഹായിച്ചെന്നായിരുന്നു ബിനീഷ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. എന്നാല്‍ അനൂപിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന വസ്തുത തനിക്കറിയില്ലായിരുന്നുവെന്നും ബിനീഷ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. വി

വിധ അക്കൗണ്ടുകളില്‍ നിന്നായി അമ്പത് ലക്ഷത്തോളം രൂപയാണ് അറസ്റ്റിലായ അനൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇതില്‍ ബിനാമി ഇടപാട് നടന്നിട്ടുണ്ടോ എന്നും ഹവാല പണമാണോ ലഹരിക്കടത്തിനായി അനൂപും സംഘവും ഉപയോഗിച്ചതെന്നുമാണ് ഇ ഡി അന്വേഷിക്കുന്നത്. കന്നഡ സിനിമയിലെ ലഹരിറാക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് അനൂപ് മുഹമ്മദ് അടക്കമുള്ളവര്‍ പിടിയിലായത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ പേര് പുറത്തുവന്നതോടെ സെപ്റ്റംബര്‍ മാസം അവസാനം ബിനീഷിന്റെ പേരില്‍ സംസ്ഥാനത്തുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ ഡി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ENGLISH SUMMARY: ed arrest­ed bineesh kodiyeri

YOU MAY ALSO LIKE THIS VIDEO