Janayugom Online
nirav modi,

നിരവ് മോഡിയുടെ 25 കോടിയോളം വരുന്ന സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Web Desk
Posted on March 24, 2018, 1:04 pm

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നിരവ് മോഡിയുടെ 25 കോടി സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിലപിടിപ്പുള്ള ആഭരണങ്ങള്‍, പുരാതന ശേഖരണണങ്ങള്‍, ചിത്രങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയിട്ടുള്ളത്. വേര്‍ളിയിലുള്ള നിരവ് മോഡിയുടെ ഫ്‌ളാറ്റുകളായ സമുദ്ര മഹലില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വിലവരുന്ന വജ്രങ്ങളും 10 കോടി രൂപ വില വരുന്ന വജ്ര മോതിരങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹുസൈനടക്കമുള്ളവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നൂറുകോടിയോളം വരുന്ന അമൂല്യ വസ്തുക്കളുള്‍പ്പെടെയുള്ള മോഡിയുടെ സ്വത്തുക്കള്‍ കഴിഞ്ഞ മാസവും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.