കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ സ്വര്‍ണമാണ് കണ്ടുകെട്ടിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇഡി ഉത്തരവിറക്കി. ലോക്കറില്‍ നിന്ന് പിടികൂടിയ ഒരുകോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു.
കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വര്‍ണത്തിനായി നിക്ഷേപിച്ചത്. സ്വര്‍ണത്തിനായി പണം നിക്ഷേപിച്ച ഒൻപത് പേര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. റബിന്‍സ്, പി ടി അബ്ദു, അബ്ദുല്‍ ഹമീദ്, ഷൈജല്‍, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസല്‍, അന്‍സില്‍, ഷമീര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
English Summary: ED confiscated 30 kg of gold seized by customs in a diplomatic gold smuggling case
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.