Janayugom Online
rajiv-saxena

അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കേസ്; രാജീവ് സക്‌സേനയുടെ ഇ ഡി കസ്റ്റഡി നീട്ടി

Web Desk
Posted on February 04, 2019, 6:20 pm

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കേസില്‍ രാജീവ് സക്‌സേനയുടെ എന്‍ഫോഴ്‌സ്‌മെന്‍ഡ് ഡയറക്ടറേറ്റ് കസ്റ്റഡി നാല് ദിവസത്തേയ്ക്ക് കൂടി നീട്ടി. ദുബായ് ആസ്ഥാനമായുള്ള വ്യവസായിയായ സക്‌സേനയെ ജനുവരി 31 നാണ് ഇന്ത്യയിലേയ്ക്ക് കൈമാറിയത്.  പട്യാല കോടതിയില്‍ ഹാജരാക്കിയ സക്‌സേനയെ നാലു ദിവസത്തേയ്ക്ക്കൂടി എന്‍ഫോഴ്‌സ്‌മെന്റിന് വിട്ടുനല്‍കി. അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കമ്പനിയില്‍ നിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങിയ ഇടപാടില്‍ 3600 കോടി അഴിമതി നടത്തിയതയതാണ് കേസ്.