ശിവസേന എംഎല്‍എയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റെയ്ഡ്. നടി കങ്കണ റണാവത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ ശിവസേന എംഎല്‍എ പ്രതാപ് നായിക്കിന്റെ വസതിയിലാണ് ഇഡി റെയ്ഡ്.
താനെ ഓവാല‑മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് പ്രതാപ് സര്‍നായിക്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുംബൈയിലും താനെയിലുമായി ഇദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലുമായാണ് റെയ്ഡ് നടക്കുന്നത്.
10 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
you may also like this video