കൊച്ചി
കോവിഡ് രോഗ മുക്തനായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചത്.
സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, എം ശിവശങ്കറുമായി നടത്തിയ ഇടപാടുകൾ, കെ ഫോൺ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളിൽ ചെലുത്തിയ സ്വാധീനം എന്നിവയാണ് സി എം രവീന്ദ്രനിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ എൻഫോഴ്സ്മെന്റ് രവീന്ദ്രന് കത്ത് നൽകിയിരുന്നു.
ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം. എന്നാൽ ആദ്യം നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. തുടർന്നാണ് ചോദ്യം ചെയ്യൽ നീണ്ടു പോയത്.
English summary: ED sent Notice to C M Raveendran
You may also like this video: