June 4, 2023 Sunday

Related news

May 24, 2023
May 14, 2023
April 20, 2023
April 13, 2023
March 24, 2023
March 23, 2023
March 16, 2023
March 11, 2023
March 9, 2023
March 9, 2023

ബിജെപിയുടെ ഉന്നം ചന്ദ്രശേഖർ റാവുവെന്ന് മകള്‍ കവിത

എന്‍‍ഫോഴ്സ്മെന്റ് സമന്‍സ് തന്ത്രം, ഹാജരാകേണ്ടത് ശനിയാഴ്ച
web desk
ഹൈദരാബാദ്
March 9, 2023 7:04 pm

ബിജെപിയുടെ യഥാർത്ഥ ലക്ഷ്യം തന്റെ പിതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു ആണെന്ന് കെ കവിത. ഡൽഹി മദ്യ അഴിമതിക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മനീഷ് സിസോദിയക്ക് താൻ 100 കോടി നൽകിയെന്ന് ചില ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ താൻ മനീഷ് സിസോദിയയെ ജീവിതത്തില്‍ ആകസ്മികമായി പോലും നേരിട്ട് കണ്ടുമുട്ടിയിട്ടില്ല. ഇഡി സമന്‍സ് അയച്ചതിനു ശേഷം ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കവിത ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഇതുവരെ യാതരു തെറ്റും ചെയ്തിട്ടില്ല. ഡൽഹി മദ്യനയം കേസുമായോ അവർ (ബിജെപി) ഉന്നയിക്കുന്ന ആരോപണങ്ങളുമായോ തനിക്ക് ഒരു ബന്ധവുമില്ല. ഇത് ബിജെപിയുടെ വഴിതിരിച്ചുവിടൽ തന്ത്രമല്ലാതെ മറ്റൊന്നുമല്ല. അവർ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നു. ഓരോരുത്തരെയും ഇഡി ഓഫീസിലേക്ക് വിളിപ്പിക്കും. തുടർന്ന് മാധ്യമങ്ങൾ മുഴുവൻ ആ ദിവസത്തേക്ക് അവർക്ക് ചുറ്റും കൂടും. അപ്പോൾ ആരും വിലക്കയറ്റത്തെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചോ സംസാരിക്കില്ല. കവിത പറഞ്ഞു.

ചോദ്യം ചെയ്യലുകള്‍ക്ക് ഇഡി മുമ്പ് ഇങ്ങനെ പരസ്യം ചെയ്തിട്ടുണ്ടോ? ഇപ്പോൾ ഇഡി ചെയ്യുന്നത്, കേസ് എടുക്കും മുമ്പ് മാധ്യമ വിചാരണയ്ക്ക് വിടുക എന്നതാണ്. ഇഡിക്ക് തെളിയിക്കാൻ ഒന്നുമില്ലാത്ത ഘട്ടത്തില്‍ അവർ പ്രത്യേകമായി ചില ആരോപണങ്ങള്‍ മാധ്യമങ്ങൾക്ക് കൈമാറും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ചതാണ് മദ്യനയവുമായി ബന്ധപ്പെട്ട തന്നെ ചുറ്റിപ്പറ്റിയുള്ള ചാനല്‍ പരമ്പര. 500 ലധികം റെയ്ഡുകൾ ഇഡി നടത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല, ആരോപിക്കപ്പെട്ടതുപോലെ തെളിവുകൾ നശിപ്പിച്ചിട്ടുമില്ല. തന്റെ വീട്ടിൽ എല്ലാ ഫോണുകളും ഉണ്ട്. ഇഡിക്ക് അവർക്കാവശ്യമുള്ളതെല്ലാം സാങ്കേതികമായി കണ്ടെത്താൻ കഴിയും. ഇതുവരെ അവര്‍ ഒന്നും കണ്ടെത്തിയില്ല. പലരെയും അധിക്ഷേപിക്കുകയും ആളുകളെ മർദ്ദിക്കുകയും ബലമായി പേരുകൾ പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ കവിത പറഞ്ഞു.

ശനിയാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കവിത ഹാജരാകേണ്ടത്.

 

Eng­lish Sam­mury: K Kavitha will appear before the Enforce­ment Direc­torate on March 11 in con­nec­tion with a mon­ey laun­der­ing case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.