Wednesday
11 Dec 2019

മേയറുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി

By: Web Desk | Tuesday 22 October 2019 10:13 PM IST


തിരക്കേറിയ മെട്രോ നഗരത്തിലൂടെ മണിക്കൂറുകളോളം നിര­ങ്ങി­നീങ്ങിപ്പോകേണ്ടി വന്നിട്ടും കുലുങ്ങിയിട്ടില്ല. അധികൃതർ അന്ത­സ്സു­പറയുന്ന കൊച്ചി നഗരത്തിലൂടെ മൂക്കുപൊത്തി നടന്നുപോകുന്നവരെ കണ്ടിട്ടും നിയമജ്ഞർ കണ്ടഭാവം നടിച്ചിട്ടില്ല. കോടതിക്കുമുന്നില്‍ നീതിതേടിയലയുന്നവരുടെ മുഖവും ഇവരാർക്കും ഓർമ്മയില്ല. പ­ക്ഷെ, ഇന്നലെ കോടതിയൊന്ന് ഉറക്കമുണർന്നു. നഗരത്തിലെത്തുന്ന ജനങ്ങൾക്ക് ദുരിതം വിതറിയ വെള്ളക്കെട്ട് വിഷയത്തിലാണത്. പറയേണ്ടത് കൃത്യമായി പറഞ്ഞ ഹൈക്കോടതി നഗരസഭാ കൗ­ൺസിലിനെ പിരിച്ചുവിടാൻ സർക്കാർ മനക്കരുത്ത് കാട്ടണമെന്നാണ് നിരീക്ഷിച്ചത്. നഗരസഭയുടെ പ്രവര്‍ത്തനം ജനങ്ങൾക്ക് ഉപ­കാര­പ്രദമല്ലെന്ന് കോടതി വിലയിരുത്തിയിരിക്കുകയാണ്. സാധാരണ ഇത്തരം അഭിപ്രായപ്രകടനമോ വിമർശനമോ വിലയിരുത്തലോ കോടതിയിൽ നിന്നുണ്ടായാൽ ഭരണാധികാരികൾക്ക് ജനങ്ങളുടെ മുഖത്തുനോക്കാനാവില്ല. നാടിനാകെ നാണക്കേടാണത്. അത്തര­മൊരാവശ്യം രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നുണ്ടായിട്ടില്ലെന്നത് ശരിയാവാം. എന്നാൽ ആത്മാഭിമാനം ഒന്നുണ്ടെങ്കിൽ ഭരണനേതൃത്വം സ്വയം വിട്ടൊഴിയുകയാണ് വേണ്ടത്. കോടതി പരാർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം പോലും രാജിവച്ചൊഴിഞ്ഞവരുടെ നാടാണ് കേരളം. കൊച്ചി ഭരണത്തെ ഇങ്ങനെ നേരിടാനായുധമായി കോട­തി­ക്കുമുന്നിൽ വന്നത് നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണ കേസായിരുന്നു. പേരണ്ടൂരിലെ മാത്രമല്ല, കൊച്ചിയിലെ ഒട്ടുമിക്ക കനാലുകളും രോ­ഗ­വാഹിനികളാണ്.

ഈ പെരുമഴക്കാലത്തെങ്കിലും കുത്തിയിളക്കിവിട്ടാൽ കുറച്ചെങ്കിലും വൃത്തിയുള്ള നഗരക്കനാലുകളായി ഇവ മാറിയേനെ. നഗരം പൊതുവെ താഴ്ന്നതാണ്. പഠനറിപ്പോർട്ടുകളെ ഉദ്ധരിച്ചാൽ കടൽ നിരപ്പി­നേ­ക്കാൾ താഴ്ന്നുകിടക്കുന്ന നഗരമാണിത്. അതു കൊച്ചി മാത്രമല്ല കേ­രളക്കരയിലെ മഹാഭൂരിപക്ഷം തീരങ്ങളും സമുദ്രനിരപ്പിനേക്കാൾ താഴ്ന്നുകിടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കൊച്ചിയിലെ പ്രത്യേ­കത വേലിയേറ്റത്തിൽ ക­നാലുകളിലെയും ഓടകളിലെയും ജല നിരപ്പ് ഉയരുമെന്നതാണ്. കൊച്ചി നഗരം ഭരിക്കു­ന്ന­വർ ഇതെല്ലാം നിത്യേന കാണുന്നതും അ­റി­യുന്ന­തു­മാണ്. ന­ഗര­ത്തി­ലെ കാന­ക­ളു­ടെയും വെ­ള്ള­ക്കെ­ട്ടി­ന്റെ­യും വിഷ­യ­ങ്ങ­ളി­ൽ പ­രിഹാരം നിർ­ദ്ദേ­ശിക്കു­ന്ന കെട്ടുകണക്കിനു റിപ്പോ­ർ­ട്ടു­കളും പദ്ധ­തിക­ളും ന­ഗ­രാസൂത്രണ വിഭാ­ഗ­ത്തി­ലും നഗരസ­ഭയി­ലു­മു­ണ്ട്. ഇ­തെ­ല്ലാം കാഴ്ചവ­സ്തു­വെന്ന ഗ­ണ­ത്തിൽപ്പോലും പരി­ഗണി­ച്ചി­ട്ടി­ല്ലെ­ന്ന­താ­ണ് മ­ഴ­ക്കാ­ല അനു­ഭ­വ­ങ്ങ­ൾ തെ­ളി­യി­ക്കുന്നത്. ശക്ത­മായൊരു മഴ പെ­യ്താ­ൽ ന­ഗരത്തി­ലെ എല്ലാ പ്ര­ദേ­ശ­ങ്ങളും വെള്ള­ത്തി­ന­ടി­യി­ലാ­വും. പേരണ്ടൂർ കനാ­ലി­ന്റെയും രാമേശ്വരം കനാ­ലിന്റെ­യു­മെല്ലാം തീര­ങ്ങളി­ലെ കോ­ള­നികളിലുള്ളവർ ദുരി­ത­ത്തി­ലാവും. ഇവിടെ താസിക്കുന്നവരെ മ­റ്റൊ­രി­ടത്തേയ്ക്ക് മാറ്റിപ്പാ­ർപ്പി­ക്കു­ന്ന­തോടെ തങ്ങളുടെ ജോലികൾ തീർന്നെന്നതാണ് കോർ­പ്പ­റേഷൻ അധികാരികളുടെ മതം. എന്നാൽ മഴവെള്ളം സുഗമമായി കായ­ലി­ലേ­ക്ക് ഒഴുക്കിവിടാനുള്ള യാതൊരു പദ്ധതിയും നടപ­്പി­ലാക്കാനിവർ തുനിയുന്നില്ല. കനാലുകളിൽ നിറഞ്ഞുതുളുമ്പി വീടുക­ളിലേക്കും റോഡുകളിലേക്കും കയറുന്ന മഴവെള്ളത്തിൽ മാലിന്യം കുന്നോളമാണ്. ചീഞ്ഞളിഞ്ഞ മാംസാവശിഷ്ടങ്ങൾ തുടങ്ങി രോഗം പരത്താവുന്ന അഴുക്കുമുഴുവൻ കാനകളിൽ നിന്ന് പുറത്തൊഴുകി നടക്കുന്ന കാഴ്ച രോഷം പെരുകിക്കുന്നതാണ്. നഗരസഭയെ പിരി­ച്ചുവിടാൻ സർക്കാർ മനക്കരുത്ത് കാട്ടണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാ­ക്കാ­ലെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ജനങ്ങളുടെ മുഴുവൻ ഭാഷയായി കാണണം. കോടതി രേഖകളിൽ വന്നില്ലെങ്കിലും അതൊരു നിർ­ദ്ദേശമാണെന്ന പരിഗണന സർക്കാരും കാണിക്കണം.

നഗരസഭക്ക് സാധിക്കില്ലെങ്കിൽ സർക്കാർ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലാ ഭരണകൂടം ഇക്കാ­ര്യത്തിൽ ചില ഇടപെടലുകളുമായി രംഗത്തെത്തിയത് തെല്ലൊന്ന് ആശ്വാസമായിരിക്കുകയാണ്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന പേ­രിലാണ് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രവൃത്തികൾ പു­രോ­ഗമിക്കുന്നത്. എന്നാൽ, സ്വന്തം ഉത്തരവാദിത്തം മറച്ചുവച്ച് കൊച്ചി മേയർ വെള്ളക്കെട്ട് പ്രശ്നത്തിൽ കോർപ്പറേഷനെ പഴിക്കുന്നതിൽ അർഥം ഇല്ലെന്നാണ് പറയുന്നത്. നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്ന മേയറുടെ പ്രസ്താവന ജനങ്ങ­ൾക്കുനേരെയുള്ള വെല്ലുവിളിയായേ കാണാനാവൂ. പ്രശ്നങ്ങൾക്കെല്ലാം കാരണം കോ­ർ­പ്പറേഷനിലെ ഉദ്യോഗസ്ഥരാണെന്ന ആരോപണനവും മേയര്‍ ഉന്നയിച്ചിരിക്കുന്നു. ഇപ്പോൾ നഗരസഭയില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥരാണെന്നും ഇവർ പറയുന്നു. സർക്കാർ പ്ര­ശ്നത്തിൽ ഇടപെട്ടപ്പോൾ കൂടുതൽ സംവിധാനം ഏർപ്പെടുത്തേണ്ടതായിരുന്നു എന്ന വിചിത്രമായൊരു പ്രയോഗവും മേയറുടെ ഭാ­ഗ­ത്തുനിന്നുണ്ടായിട്ടുണ്ട്. സർക്കാർ ഇടപെട്ടെങ്കിലും നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളും ആണ് ഉപയോഗിച്ചതെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുകയും ചെയ്തിരിക്കുകയാണ് കൊച്ചിയുടെ മേയർ. അതേസമയം ജനങ്ങൾ ഓടകളിലേക്ക് മാലിന്യം തള്ളുന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന മേയറുടെ വിലയിരുത്തലിനെ വി­മ­ർ­ശിക്കാനാവില്ല. പക്ഷെ നഗരവത്കൃത സമൂഹത്തിന്റെ ഈ വൈ­ക­ല്യത്തെ മാറ്റിയെടുക്കുന്നതിൽ ഭരണകൂടത്തിന് വലിയ പങ്കുണ്ട്. മാലിന്യനീക്കം സുശക്തമാക്കുന്നതിനൊപ്പം വെള്ളക്കെട്ട് ഒഴി­വാ­ക്കുന്നതിനും സ്ഥായിയായ പരിഹാരമാർഗങ്ങളും പ്രാവർ­ത്തി­ക­മാ­ക്കേണ്ടതുണ്ട്. തുടർന്നുകൊണ്ടിരിക്കുന്ന ഈ വീഴ്ചകൊ­ണ്ടു­മാത്രം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതമടക്കമാണ് താറുമാറായത്. ഒൻപത് വർഷമായി കൊച്ചിയിൽ ഭരണം നിർ­വ­ഹിക്കുന്ന മുന്നണി നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന ജ­ന­ങ്ങളുടെ ആരോപണം ഗൗരവത്തിലെടുക്കണം.