Thursday
27 Jun 2019

സ്വതന്ത്രചിന്ത വളര്‍ത്തുന്ന രിതിയില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും : വിദ്യാഭ്യാസ മന്ത്രി

By: Web Desk | Saturday 18 May 2019 9:52 PM IST


മണ്ണുത്തി: വിമോചനത്തിനുള്ള ആയുധമാണ് വിദ്യാഭ്യാസമെന്നും, പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍പഭ സ്വതന്ത്രചിന്ത വളര്‍ത്താനാകും വിധം പാഠ്യപദ്ധതി പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രസ്താവിച്ചു. സ്‌കൂളുകള്‍ ഹൈടെക് ആക്കുകയും ഭൗതികസാഹചര്യങ്ങള്‍മെച്ചപ്പെടുത്തുകയും മാത്രമല്ല, ആശയപരമായ മികവ് കൈവരിക്കാനുതകും വിധം പാഠ്യപദ്ധതി നവീകരിക്കുകയും ചെയ്യുമ്പോഴേ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂര്‍ണമാകൂ എന്നും മന്ത്രി പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് ചേര്‍ന്ന പൊതുവിദ്യാഭ്യാസ സദസ്സ് മണ്ണുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, എ പി അഹമ്മദ്, എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, കെ എസ് ഭരതരാജ് എന്നിവര്‍ സംസാരിച്ചു.
രണ്ട് ദിവസമായി നടന്നു വന്ന ക്യാമ്പ് ശനിയാഴ്ച വൈകീട്ടോടെ സമാപിച്ചു. സമാപന ചടങ്ങില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, കെ കെ വത്സരാജ്, സ്‌നേഹശ്രീ, കെ എസ് ഭരതരാജ്, ഇന്ദുമതി, സി ജെ ജിജു എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി ജോ. ഡയറക്ടര്‍ പി ആര്‍ പ്രകാശന്‍ ക്ലാസെടുത്തു. ക്യാമ്പ് കമ്മീഷനുകളുടെ ചര്‍ച്ചയും അവതരണവും നടന്നു. എകെഎസ്ടിയു ജില്ലാ സെക്രട്ടറി എ യു വൈശാഖ് നന്ദി രേഖപ്പെടുത്തി.

you may also like this:

Related News