കോവിഡ് കാലത്ത് വിദ്യാഭ്യാസം ഉറപ്പാക്കണം; സുപ്രീംകോടതി

Web Desk

ന്യൂഡൽഹി

Posted on August 27, 2020, 10:51 pm

കോവിഡ് കാലത്ത് വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾ ഇപ്പോഴത്തെ ഓൺലൈൻ വിദ്യാഭ്യാസ രീതിക്ക് പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി ഗുഡ് ഗവർണൻസ് ചേംബർ നൽകിയ ഹർജിയെ തുടർന്നാണ് നോട്ടീസ് അയച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഇതിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടാവണം എന്നാവശ്യപ്പെട്ടാണ് ഹർജി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയാണ് കേസ് വിശദമായി പരിഗണിക്കാനായി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചത്.

Eng­lish sum­ma­ry; Edu­ca­tion should be ensured dur­ing the covid peri­od; Supreme Court

You may also like this video;