Saturday
23 Feb 2019

ഇടുക്കി ഡാം തുറന്നു

By: Web Desk | Thursday 9 August 2018 12:32 PM IST


idukki dam janayugom

ഇടുക്കി ചെറുതോണി ഡാം  ട്രയല്‍ റണ്ണിനായി തുറന്നു .26 വർഷങ്ങൾക്കുശേഷമാണ് ഡാം തുറക്കുന്നത്.  ഇടുക്കി മുതൽ  കൊച്ചിവരെ പെരിയാറിന്റെയും ബന്ധപ്പെട്ട ജലസ്രോതസ്സുകളുടെയും  തീരത്തു ആശങ്കപെരുകിയിരിക്കയാണ്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു .

വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ  അറിയിച്ചു.

ജലനിരപ്പ് പെട്ടന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2398 .88 അടിയായി ഉയർന്നിട്ടുണ്ട്. 2403 ആണ് പരമാവധി ശേഷി.

അഞ്ച് ഷട്ടറുകളില്‍ ഒരു ഷട്ടറാണ് തുറന്നത്. 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയത് . സെക്കന്റില്‍ 50 ഘനമീറ്റര്‍ ജലമാണ് പുറത്തേക്ക് വരുന്നത് . നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടുമെന്ന് അധികൃതര്‍ അറിയിച്ചു.