കമ്പക കാനം വണ്ണപ്പുറം കൂട്ടക്കൊല ഒന്നാം പ്രതി അനിഷ് പിടിയിൽ

Web Desk
Posted on August 08, 2018, 9:00 am

കമ്പക കാനം വണ്ണപ്പുറം കൂട്ടകൊല ഒന്നാം പ്രതി അനിഷ് അറസറ്റിൽ. നേര്യമംഗലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കൊച്ചിയിലെത്തിച്ച  പ്രതിയെ ചോദ്യം ചെയ്യുകയാണ്.

തൊടുപുഴ: വണ്ണപ്പുറം കൂട്ടക്കൊലപാതകത്തിന് മുന്‍പ് അമ്മയും മകളും മാനഭംഗത്തിനിരയായതായി പ്രതിയുടെ വെളിപ്പെടുത്തൽ . അബോധാവസ്ഥയിലായ ഇരുവരെയും മാനഭംഗം ചെയ്തതായി അറസ്റ്റിലായ പ്രതി ലിബീഷ് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന്, കൊലപാതകത്തിനുപുറമേ മാനഭംഗത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച അറസ്റ്റുചെയ്ത പ്രതി ലിബീഷിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കമ്പകക്കാനത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു.

കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്  ജൂലായ് 29‑ന് അര്‍ധരാത്രിയിലാണ് . ഇവരുടെ മൃതദേഹങ്ങള്‍ ഓഗസ്റ്റ് ഒന്നിനാണ് വീടിനുപിന്നില്‍ ഒരുകുഴിയില്‍ മണ്ണിട്ടുമൂടിയ നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ പ്രതികള്‍ മറ്റാരെയോ രക്ഷിക്കുകയാണെന്ന ഒരാരോപണവും ശക്തമാണ്. കളരിയും അഭ്യാസമുറകളും വശമാക്കിയിട്ടുള്ള കൃഷ്ണന് നൂറ്റിയിരുപതു കിലോയോളം തൂക്കമുണ്ട്. ഒന്നോ രണ്ടോ ആളുകള്‍ കൂടി അടിച്ചാലൊന്നും വീഴില്ല. നൂറുകിലോ തൂക്കമുള്ള ഭാര്യ സുശീലയ്ക്കും അസുഖങ്ങളൊന്നുമില്ല. കൃഷ്ണന്റെ ശരീരം പൊക്കിയെടുത്ത് ഒന്നരയാള്‍ ഉയരത്തിലുള്ള വീടിനകത്തെത്തിക്കാന്‍ പറ്റുമോയെന്നതു സംശയമാണ്. മരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ശരീരം മരവിച്ചുതുടങ്ങും. ഇവ ഒരാള്‍ക്കുപോലും നീണ്ടുനിവര്‍ന്നു കിടക്കാനാവാത്ത കുഴിയില്‍ കൈയും കാലും മടക്കിയശേഷം രണ്ടാംദിവസം അടുക്കിവെച്ചു മണ്ണിട്ടെന്നാണു പറയുന്നത്. ഇതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. രണ്ടുപേരില്‍ക്കൂടുതല്‍ കൃത്യത്തില്‍ പങ്കെടുത്തതായാണു ഇവരുടെ സംശയം. എന്നാല്‍ ബന്ധുക്കള്‍ക്കുണ്ടായ സംശയത്തിനു അടിസ്ഥാനമില്ലെന്ന്   ഉന്നത പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു.