12 June 2024, Wednesday

ഓണം ഓർമ്മകൾ പുത്തൻ രീതിയിൽ ഷൂട്ട് ചെയ്തു സന്തോഷ് കീഴാറ്റൂരും സംഘവും

Janayugom Webdesk
August 20, 2021 1:17 pm

മലയാള സിനിമയിൽപ്പോലും പരീക്ഷിച്ചിട്ടില്ലാത്ത പുതിയ തരം സിനിമാസ്കോപ്പ് പരീക്ഷണവുമായി ” ഈ പൊന്നോണ നാളിൽ ” എന്ന സംഗീത ആൽബം പുറത്തിറങ്ങി . സിനിമാസ്കോപ്പിൽ വരുന്ന അനുപാത വ്യത്യാസങ്ങൾ മലയാള സിനിമയിൽപ്പോലും പരീക്ഷിച്ചിട്ടില്ലാത്ത സമയത്ത് ഒരു ഓണം പാട്ടിലൂടെ അത് പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ” ഈ പൊന്നോണ നാളിൽ ” എന്ന അൽബത്തിന്റെ സംവിധായകൻ ലൈനോജ്‌ റെഡ്‌ഡിസൈൻ.

സന്തോഷ് കീഴാറ്റൂർ അഭിനയിച്ച , യഥാർഥ സംഭവകഥ പ്രമേയമാക്കിയ “ഈ പൊന്നോണ നാളിൽ ” സിനിമ സ്കോപ്പിന്റെ പുതിയ സാധ്യതകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത് മലയാള സിനിമ മേഖലയിൽ പരസ്യകല നിർവഹിക്കുന്ന ലൈനോജ്‌ റെഡ്‌ഡിസൈൻ ആണ് . നിർമ്മാണം സൂന അരുൺ.കഥകളിയും,ഓണപ്പൊട്ടനും, പുലികളിയും , കുമ്മാട്ടികളിയുമൊക്കെ ഒട്ടനവധി ആൽബങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും “ഈ പൊന്നാണ നാളിൽ ”
നമുക്ക് ലഭിക്കുന്ന അനുഭവതലം അതൊന്നു വേറെതന്നെയാണ് . കലയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത് കഥാപാത്രങ്ങളുടെതായ വൈകാരിക തലങ്ങളിലേക്കാണ് … കലാസംവിധാനം ഒരുക്കിയത് സുരേഷ് കലാപൂർവ്വ .ഛായാഗ്രഹണം അത്രമേൽ മനോഹരമായിത്തന്നെ ഒരുക്കിയിട്ടുള്ള ഈ സംഗീത ആൽബത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ് , ചിത്രസംയോജനം സച്ചിൻ സത്യ.

ലളിതമായ വരികൾ കൊണ്ടും മികച്ച സംഗീതം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി . ശ്യാം കങ്കാളിൽ എഴുതിയ വരികൾക്ക് ജോയ് ജോസ് പീറ്റർ ഈണമിട്ടിരിക്കുന്നു . അഞ്ജു ജോസഫും ജോയ് ജോസ് പീറ്ററും ചേർന്നാണ് പാടിയിരിക്കുന്നത് .സന്തോഷ് കീഴാറ്റൂർ , ജ്യുവൽ ബേബി , ഷൈനസ് ഇല്യാസ് , മാത്യു ജോട്ടി , മാസ്റ്റർ ജഹിയേൽ ജോ ബിനിൽ, മാസ്റ്റർ ജോഷ്വ ജോസഫ് എൽദോ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു …

മേക്കപ്പ് മനോജ് അങ്കമാലി .വസ്ത്രാലങ്കാരം ജയരാജ് വാടാനാംകുറിശ്ശി . ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഇർഫാൻ മുഹമ്മദ് , അനു അനിൽ.പ്രോഗ്രാമർ അനീഷ് രാജു . സ്റ്റിൽസ് ദിലീഷ് മുല്ലശ്ശേരി ‚സജീവ് ചന്ദ്രൻ . ടൈറ്റിൽ ഡിസൈൻ ഹരിൺ കൈരളി പുന്നപ്ര .ആവർത്തന വിരസമായ ഓണ അൽബക്കാഴ്ചകളിൽ നിന്നും വേറിട്ടൊരു കാഴ്ച വിരുന്നാണ് “ഈ പൊന്നോണ നാളിൽ ” സമ്മാനിക്കുന്നത് . ചിത്രീകരണ മികവ് ആൽബം കാണുന്നതിലുപരി ഒരു സിനിമ കണ്ട പ്രതീതിയാണ് നൽകുന്നത് .’ ജാങ്കോ സ്പേസ് ’ യൂട്യൂബ് ചാനലിലൂടെ ചിങ്ങം 1 (ഓഗസ്റ് 17 ) ന് റിലീസ് ചെയ്ത “ഈ പൊന്നോണ നാളിൽ ” പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Eng­lish summary;Ee Pon­nona Naalil Music Video released
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.