പ്രൗഡ ഗംഭീരമായി ഈണം 2019

Web Desk
Posted on October 15, 2019, 7:22 pm

ദമ്മാം: യുവകലാസാഹിതി ഖത്തറിന്റെ ഈ വര്‍ഷത്തെ ഈദ് ഓണം ആഘോഷമായ ഈണം 2019 സയ്തൂന്‍ റെസ്‌റ്റോറന്റില്‍ വെച്ച് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളോടെ സമാപിച്ചു.

സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇബ്രൂ ഇബ്രാഹിം, കെ ഇ ലാലു, സെറിന്‍ കക്കത്ത്, അജിത്ത് പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

ഷാനവാസ് തവയില്‍, രാഗേഷ് കുമാര്‍, ഷാന ലാലു, ശ്രീജ രഘുനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൂക്കളം, മഹാബലിയുടെ വരവ്, തിരുവാതിരക്കളി, ഒപ്പന, വടം വലി, വള്ളപ്പാട്ട്, ഗാനമേള, ബാലവേദി കുട്ടികളുടെ നൃത്ത നൃത്യങ്ങള്‍, ഓണ സദ്യയും ഈ പരിപാടിക്കു മാറ്റ് കൂട്ടി.