23 April 2024, Tuesday

ഈണം 2022; യുവകലാസാഹിതി ഖത്തര്‍ ഓണാഘോഷം

Janayugom Webdesk
ദോഹ
September 19, 2022 3:30 pm

യുവകലാസാഹിതി ഖത്തറിന്റെ ഈ വര്‍ഷത്തെ ഈദ് ഓണം ആഘോഷമായ ഈണം 2022 റോയല്‍ പാലസ് റെസ്റ്റോറന്റില്‍ വെച്ച് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളോടെ നടത്തി. യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ‘ഈണം 2022’ ജനപങ്കാളിത്തം കൊണ്ട് ആവേശകരമായി.

യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സെക്രട്ടറി രാഗേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു. കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍ ആശംസ നേര്‍ന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ ഇ ലാലു നന്ദി പ്രസംഗം നടത്തി.

സരിന്‍ കക്കത്ത്, രജി പുത്തൂരാന്‍, സനൂപ്, സിറാജുദ്ദിന്‍, സൂരജ് ഉപ്പൂട്, ലിസാം, മുരളി, ഇബ്രൂ ഇബ്രാഹിം, ബിനു ഇസ്മായില്‍, ഷാന്‍, ഷഹീര്‍ നിറവില്‍, ജോബിന്‍ പണിക്കര്‍, നിയാസ്, മോഹന്‍ ജോണ്‍, ഷുക്കൂര്‍, ബഷീര്‍ പൊട്ടാറാത്, ജീമോന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. പൂക്കളം, മഹാബലിയുടെ വരവ്, തിരുവാതിരക്കളി, ഒപ്പന, ഗാനമേള, നൃത്ത നൃത്യങ്ങള്‍, ഓണക്കളികള്‍, ഓണ സദ്യയെന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.

Eng­lish sum­ma­ry; Eenam 2022; Yuvakala sahithi Qatar Onam Celebration

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.