തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം പ്രാബല്യത്തിൽ വന്നു. നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തിയാലും സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമം ലംഘിച്ചാൽ പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെയാകും പിഴ.
പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂൺ, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പർ കപ്പ്, പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങൾ, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാൻഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററിൽ താഴെയുളള കുടിവെളള കുപ്പികൾ, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, ഫ്ളെക്സ്, ബാനർ തുടങ്ങിയവയ്ക്കാണ് ഇന്ന് മുതൽ നിരോധനം. പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉൽപ്പന്നങ്ങൾ വിൽക്കുന്ന ബിവറേജസ് കോർപ്പറേഷൻ, കേരഫെഡ്, മിൽമ, ജല അതോറിറ്റി, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
English summary: Effective Plastic Prohibition
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.