മുട്ട കഴിക്കാൻ ഇഷ്ടമല്ലാത്തവരാണോ നിങ്ങൾ? എങ്കിൽ ഇവ കഴിച്ചോളൂ ഇത് മുട്ടയേക്കാൾ നിങ്ങൾക്ക് ഗുണം ചെയ്യും

Web Desk
Posted on March 10, 2019, 3:15 pm

ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് മുട്ട. എന്നാൽ മുട്ട കഴിക്കാൻ ചിലർ ഇഷ്ടപ്പെടുന്നില്ല അത്തരക്കാർ ഇനി വിഷമിക്കേണ്ട മുട്ട ഒഴിവാക്കി തന്നെ മുട്ടയില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്.  ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനേയും സംരക്ഷിക്കുന്നു.  ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നുണ്ട്. മുട്ടയില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീനും വിറ്റാമിനും ആണ് പലപ്പോഴും ഇതിലൂടെ ലഭിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ മുട്ടക്ക് പകരം കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ എന്ന് നോക്കാം. ഇത് പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇനി നമുക്ക് ഈ ഭക്ഷണങ്ങള്‍ എല്ലാം തന്നെ കഴിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.…

സോയാബീന്‍

Image result for സോയാബീന്‍

ആരോഗ്യസംരക്ഷണത്തിന് സോയാബിന്‍ വളരെയധികം മികച്ചതാണ്. സോയാബീനില്‍ വിറ്റാമിന്‍ സി, ഫോളേറ്റ്, പ്രോട്ടീന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു മുട്ട കഴിച്ചതിനേക്കാള്‍ ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഴിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്നതാണ് പലരുടേയും പ്രിയപ്പെട്ടതാക്കി സോയാബീനെ മാറ്റിയതിന് കാരണം.

മത്തങ്ങക്കുരു

Image result for മത്തങ്ങക്കുരു

മത്തങ്ങക്കുരു കൊണ്ട് ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ സംശയമേ വേണ്ട. മത്തന്‍ മുറിച്ചാലും ഒരു കാരണവശാലും അതിന്റെ കുരു കളയേണ്ടതില്ല. കാരണം ധാരാളം മഗ്‌നീഷ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കലവറയും ആണ് മത്തന്‍. ഇതെല്ലാം ഒരു മുട്ടയിലുള്ളതിനേക്കാള്‍ ഇരട്ടി ഗുണമാണ് നല്‍കുന്നത്. അതുകൊണ്ട് മുട്ട കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

പഴം

Image result for പഴം

പഴം കഴിക്കുന്നതും മുട്ട കഴിക്കുന്നതിന് തുല്യമാണ്. വാഴപ്പഴവും ആവക്കാഡോയും എല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ മുട്ടയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു പഴം കഴിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പയര്‍

പയര്‍ വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന് ഇത്രയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്നകാര്യത്തില്‍ സംശയം വേണ്ട. പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്

കടല

കടല ധാരാളം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ഇതില്‍ ധാരാളം ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കുന്നതിന്റെ ഇരട്ടി ഗുണമാണ് ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത്. ഒരു കപ്പ് വേവിച്ച കടല എടുത്താല്‍ ഇതില്‍ 12 ഗ്രാമിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

തൈര്

Image result for തൈര്

തൈര് കഴിക്കുന്നതും മുട്ട കഴിക്കുന്നതിന്റെ പകരം കഴിക്കാവുന്ന ഒന്നാണ്. ധാരാളം കാല്‍സ്യവും വിറ്റാമിനും പ്രോട്ടീനും ധാരാളം കഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാളം ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈര്. മുട്ട കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് തൈര് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തൈര് കഴിക്കാവുന്നതാണ്.