മുട്ടവില മാനംമുട്ടുന്നു;കോഴിയുടെ വിലയെ മുട്ടവില മറികടന്നു

Web Desk
Posted on November 20, 2017, 8:45 pm

മുട്ടവില മാനംമുട്ടുന്നു. ഒരുമുട്ടയുടെ വില ഏഴുരൂപയായി ഉയര്‍ന്നതോടെ കോഴിയുടെ വിലയെ മുട്ടവില മറികടക്കുന്ന നിലയായി.

നൂറുമുട്ടക്ക് 585 രൂയാണ് പൂനയിലെ വില. അത് റീട്ടെയില്‍ വില ഒന്നിന് ആറര രൂപമുതല്‍ ഏഴരരൂപവരെയാകുന്നുണ്ട്.പൂനെയില്‍ തന്നെ കഴിഞ്ഞ ആറുമാസത്തെ ഫാം വില നൂറിന് 375 രൂപമുതല്‍585 രൂപവരെയായിട്ടുണ്ട്. ബ്രോയിലര്‍കോഴിവില ഇതേസമയം 90രൂപയില്‍നിന്നും 60രൂപയിലേക്ക് ഇടിയുകയായിരുന്ന
മുട്ടവില ശീതകാലമാകുന്നതോടെ ഉയരുന്നത് പതിവാണ്. ആവശ്യം ഉയരുന്നതോടെ മുട്ടവിലകയറുകയും കോഴിവില ഇടിയുകയും ചെയ്യും കോഴിക്ക് തൂക്കം വയ്ക്കുവാനുള്ള സമയം ലഭിക്കാതിരിക്കുന്നതിനാലാണ് അത്. എങ്കിലും മുട്ടവില ഇങ്ങനെ കയറുന്നത് മുമ്പ് കണ്ടിട്ടില്ലെന്ന് ഈറോഡിലെ മുട്ട വ്യാപാരികള്‍ പറയുന്നു.

ആവശ്യത്തിലുണ്ടായ 15ശതമാനം വര്‍ദ്ധനയാണ് വിലകയറാനിടയാക്കുന്നതെന്ന് നാഷണല്‍ എഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(എന്‍ഇസിസി )നിര്‍വാഹക സമിതി അംഗം രാജു ഭോസ്ലേ പറയുന്നു. ഉഴ്‌ഴിക്കും തക്കാളിക്കും 40–50 രൂപ കിലോക്ക് വിലയുണ്ട്.കാബേജിനും വഴുതനക്കും കോളിഫ്‌ളവറിനും 60–100എന്ന നിലയിലാണ് വിലകയറുന്നത്. പച്ചക്കറിവിലകയറുന്നതോടെ ജനം മുട്ടയിലേക്കു തിരിയുകയാണ്. അദ്ദേഹം പറഞ്ഞു.

നോട്ടുപിന്‍വലിക്കലിന്റെ പരിണതഫലമായി മുട്ടവിലക്കയറ്റത്തെ കാണാമെന്ന് എന്‍ഇസിസി മൈസൂര്‍ സോണ്‍ ചെയര്‍മാന്‍ എം പി സതീഷ്ബാബു പറയുന്നു. വിപണിയില്‍നിന്നും 500‑1000നോട്ടുകള്‍ പിന്‍വാങ്ങിയത് ആവശ്യം ഇടിയാനിടയാക്കിയെന്നാണ് സതീഷിന്റെ പക്ഷം.കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും വരള്‍ച്ചയും ചോളവിലഉയര്‍ത്തി.അതിന് ക്വിന്റലിന് 1900രൂപയെന്ന റിക്കാര്‍ഡ് വിലയെത്തിയത് മുട്ടവിലകയറാനിടയാക്കിയെന്നും സതീഷ് പറയുന്നു.ഇന്ത്യയിലെ മുട്ട വിപണി 25സോണുകളായി വിഭജിച്ചിട്ടുണ്ട്. നാമക്കല്‍ സോണില്‍ മാത്രം പ്രതിദിനം മൂന്നരക്കോടി മുട്ടവരവുണ്ട്. ഈസോണില്‍നിന്നും ഉത്തരേന്ത്യന്‍വിപണിയിലേക്ക് മുട്ടപോകുന്നുണ്ട്.
ഈറോഡിലെ വ്യാപാരികളുടെ അഭിപ്രായത്തില്‍ കോഴിക്ക്മുട്ടയേക്കാള്‍ വിലകുറയുന്നതിന് കാരണമുണ്ട്. ബ്രോയ്‌ലര്‍ കോഴിയുടെ നിര്‍മ്മാണ ചക്രം ചെറുതാണ്. ഒരുദിവസം പ്രായമായകോഴിക്കുഞ്ഞിന് 40ഗ്രാംതൂക്കമുണ്ടാകും. 40–42ദിവസം കൊണ്ട് 2–2.5 കിലോ എന്ന തരത്തില്‍ പൂര്‍ണവളര്‍ച്ചയാകും തണുപ്പുകാലത്ത് ഇതിന് 37–38 ദിവസം മതിയാകും. അതേസമയം മുട്ടക്കോഴി ഉല്‍പാദനം തുടങ്ങാന്‍ 18 ആഴ്ചവേണം. 72ആഴ്ച പ്രായമാകുമ്പോഴേക്കും 330മുട്ട ലഭിച്ചിരിക്കണം.ഉല്‍പാദനത്തിലെ വ്യതിയാനമാണ് മുട്ടവില കോഴിവിലയേക്കാള്‍ ഉയരാനിടയാക്കുന്നതെന്നാണ് ഉല്‍പാദകരുടെ അഭിപ്രായം.