ന്യൂഡല്‍ഹി: അരിയും ഗോതമ്പും മണ്ണെണ്ണയും വാങ്ങാന്‍ പോയിരുന്ന റേഷന്‍ കടകളില്‍ നിന്ന് ഇനി ഇറച്ചിയും മീനും മുട്ടയും കിട്ടും. ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നത് നീതി ആയോഗിന്റെ പരിഗണനയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടിണിസൂചികയില്‍ രാജ്യം ഏറെ പിന്നിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം പരിഗണിക്കുന്നത്. മാംസ്യം (പ്രോട്ടീന്‍) ഏറെ അടങ്ങിയ മാംസാഹാരം സബ്‌സിഡിനിരക്കില്‍ പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കിയാല്‍ പോഷകാഹാര പ്രശ്‌നങ്ങള്‍ ഏറക്കുറെ പരിഹരിക്കാമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.
you may also like this video
102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് പട്ടിണി സൂചികയില്‍ ഉണ്ടായിരുന്നത്. കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്. എന്നാല്‍ പലരും മാംസാഹാരത്തിന്റെ വിലക്കുറവ് കാരണം ഇവ ഭക്ഷണത്തില്‍ നിന്ന് പാടേ ഒഴിവാക്കിയിരിക്കുകയാണ്. ഇതൊക്കെ കൊണ്ടാണ് റേഷന്‍കട വഴി മാംസം വിതരണം ചെയ്യുന്ന പദ്ധതിയെ കുറിച്ച് നീതി ആയോഗ് ആലോചിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.