കെയ്റോ: ഈജിപ്തില്‍ രണ്ട് ബസ് അപകടങ്ങളിലായി ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 28 പേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെയാണ് രണ്ട് അപകടങ്ങളും നടന്നത്. വസ്ത്രനിര്‍മാണശാലാ ജീവനക്കാരും ഏഷ്യയില്‍നിന്നുള്ള വിനോദസഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കെയ്റോയില്‍നിന്ന് ഐന്‍ സോഖ്നയിലേക്ക് വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന രണ്ട് ബസുകള്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഈ അപകടത്തില്‍ ഒരു ഇന്ത്യക്കാരനും രണ്ട് മലേഷ്യന്‍ വനിതകളും മൂന്ന് ഈജിപ്ത് സ്വദേശികളും മരിച്ചു. രണ്ടാമത്തെ അപകടം ഈജിപ്തിലെ പോര്‍ട്ട് സയീദിനും ഡാമിയേറ്റയ്ക്കും ഇടയില്‍വെച്ചാണ് ഉണ്ടയത്.വസ്ത്രനിര്‍മാണശാലാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി പോവുകയായിരുന്ന ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 22ഓളം പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
you may also like this video