Janayugom Online
breakfast

സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

Web Desk
Posted on September 11, 2018, 10:49 am

ദമ്മാം: പൊതു റസ്റ്റോറന്റില്‍ സ്ത്രീയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചതിന് സൗദി അധികൃതര്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സ്ത്രീയോടൊപ്പം ഹോട്ടല്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ‘കുറ്റകൃത്യം’ പുറത്തറിയുന്നത്.
വനിതാ സഹപ്രവര്‍ത്തകയായിരുന്നു ഇയാളുടെ ഒപ്പമുണ്ടായിരുന്നത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
സ്ത്രീയും പുരുഷനും പൊതുമധ്യത്തില്‍ അടുത്തിടപഴകുന്നതില്‍ കര്‍ശന നിയന്ത്രണമുള്ള സൗദിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലും കുറ്റകരമാണ്.
സൗദിയുടെ പാരമ്പര്യത്തെയാണ് ഇയാള്‍ ചോദ്യം ചെയ്തതെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ പറയുന്നു.