Web Desk

കോട്ടയം

October 11, 2021, 1:38 pm

റോഡ് നന്നാക്കാൻ എത്തിയ വാഹനം മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Janayugom Online

പൊട്ടി പൊളിഞ്ഞ റോഡ് നന്നാക്കാൻ കല്ലും, മണ്ണുമായി എത്തിയ വാഹനം മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൊൻപള്ളി കിടാരത്തിൽ റോഡിലാണ് അപകടമുണ്ടായത്.പൊൻപള്ളി വട്ടവേലിൽ സതീഷാണ് കാര്യമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

പത്തടി താഴ്ച്ചയോളം ഉള്ള ഭാഗത്തേക്കാണ് വാഹനം മറിഞ്ഞത്. നിരവധി കുടുംബങ്ങൾ പൊൻപള്ളി റോഡിലേക്ക് എത്താൻ ആശ്രയിക്കുന്ന ഏക റോഡു കൂടിയാണ് ഇത്. പാത നവീകരിക്കണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ കൈക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്.
eng­lish sum­ma­ry; vehi­cle over­turned to repair a bro­ken road ‚The dri­ver mirac­u­lous­ly escaped
you may also like this video;