നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ പാക് താലിബാൻ കമാൻഡർ ഇഹ്സാനുല്ല ഇഹ്സാൻ ജയിൽ ചാടി. ഇഹ്സാനുല്ല ഇഹ്സാൻ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയിൽ നിന്നാണ് ജയിൽ ചാടിയ വിവരം പുറത്തുവന്നത്.
ജനുവരി 11നാണ് പാക് സുരക്ഷാ ഏജൻസികളുടെ തടവിൽ നിന്നും രക്ഷപ്പെട്ടതായി ഇഹ്സാൻ അവകാശപ്പെടുന്നത്. 2017ൽ പാക് സൈന്യത്തിന് കീഴടങ്ങുമ്ബോൾ നൽകിയ വാദ്ഗാനങ്ങൾ സൈന്യം പാലിക്കാത്തതിനാലാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ദൈവത്തിന്റെ സഹായത്തോടെ ജനുവരി 11ന് സുരക്ഷിതമായി ജയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. — ശബ്ദരേഖയിൽ ഇഹ്സാൻ പറയുന്നു.
നിലവിലെ താനുള്ള സ്ഥലം വെളിപ്പെടുത്താതെ തന്നെ തടവിലാക്കപ്പെട്ട ദിവസങ്ങളെക്കുറിച്ചും വരും ദിവസങ്ങളിലെ ഭാവി പദ്ധതികളെക്കുറിച്ചും ഇഹ്സാൻ ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഇഹ്സാൻ പുറത്തുവിട്ടെന്ന് രീതിയിൽ പ്രചരിക്കുന്ന ശ്ബദരേഖയുടെ ആധികാരികത പാകിസ്താൻ ഉറപ്പുവരുത്തിയിട്ടില്ല.
2012ൽ മലാല യൂസഫ്സായിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചതിനും 2014ൽ പെഷർവാറിലെ ആർമി സ്കൂളിൽ ഭീകരാക്രമണം നടത്തിയ കേസിലുമാണ് ഇഹ്സാനെ പ്രതി ചേർത്തിരിക്കുന്നത്.
English summary: Ehsanullah Ehsan, escapes from prison in Pakistan
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.